Thursday, February 20, 2025
No menu items!

subscribe-youtube-channel

HomeNewsHarippadനവഭാരത സൃഷ്ടിക്ക്...

നവഭാരത സൃഷ്ടിക്ക് മിഷനറിമാരുടെ സംഭാവനകൾ മഹത്തരം: മാർ സാമുവേൽ തെയോഫിലോസ്

തിരുവല്ല : നവഭാരത സൃഷ്ടിക്ക് ഭാരതത്തിലെ വിദേശ മിഷണറിമാരും സ്വദേശ ക്രൈസ്തവ നേതാക്കളും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്ത ആണെന്നും വിദ്യാഭ്യാസം, ആരോഗ്യം , ഭാഷാ സാഹിത്യം തുടങ്ങിയ വിവിധ മേഖലകളിൽ മിഷനറിമാർ നൽകിയ സംഭാവനകൾ വിസ്മരിക്കാൻ ആവില്ല എന്നും ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മാർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.

കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ സെൻ്റ് തോമസ് ബിലീവേഴ്സ് കത്തീഡ്രലിൽ നടത്തിയ ഇന്ത്യയുടെ നവോത്ഥാനത്തിന് ക്രൈസ്തവരുടെ പങ്ക് എന്ന വിഷയത്തിലുള്ള സെമിനാറും സമ്മേളനവും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം അനാചാരങ്ങൾ നിർത്തലാക്കുന്നതിനും അന്ധവിശ്വാസങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് മിഷണറിമാർ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

കെ സി സി വൈസ് പ്രസിഡൻറ് മാത്യൂസ് മാർ സെറാഫിം അധ്യക്ഷത വഹിച്ചു . യുണൈറ്റഡ് തിയോളജിക്കൽ കോളജ് ക്രൈസ്തവ ചരിത്ര വിഭാഗം മുൻ മേധാവി റവ ഡോ. ജോർജ് ഉമ്മൻ വിഷയാവതരണം നടത്തി.

ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ഡയലോഗ് കമ്മീഷൻ ചെയർമാൻ  അഡ്വ.ജോസഫ് നെല്ലാനിക്കൻ , സംസ്ഥാന സമിതിയംഗം ഫാ. സിജോ പന്തപ്പള്ളിൽ, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി തോമസ്, ഫാ.ഡോ ജോൺ മാത്യു, മേജർ എം.ആർ ബാബുരാജ്, ബെൻസി തോമസ്, ആനി ചെറിയാൻ, പി.എം ജോർജ്, പൊന്നു ജോർജ്, തോമസ് മാത്യു, കെ.സി മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹി : സത്യപ്രതിജ്ഞ 20 ന്

ന്യൂഡൽഹി : തിരഞ്ഞെടുപ്പില്‍ എ.എ.പിയെ പരാജയപ്പെടുത്തി ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും.ഫെബ്രുവരി 19 ന് നടക്കുന്ന നിയമസഭ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് . തുടർന്ന് 20-ന് സത്യപ്രതിജ്ഞാ...

ആലുവയിൽ വീട്ടില്‍ നിന്ന് നാല് തോക്കുകളും പണവും പിടിച്ചെടുത്തു

കൊച്ചി : ആലുവ ആലങ്ങാട് പൊലീസിന്റെ പരിശോധനയിൽ 4 തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട്...
- Advertisment -

Most Popular

- Advertisement -