Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsശരൺ ചന്ദ്രന്റെ...

ശരൺ ചന്ദ്രന്റെ കാപ്പാ കാലാവധി കഴിഞ്ഞെന്ന  ജില്ലാ സെക്രട്ടറിയുടെ വാദം തള്ളി ജില്ലാ പൊലീസ് മേധാവി

പത്തനംതിട്ട: സിപിഎം സ്വീകരണം നൽകിയ കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രന്റെ കാപ്പാ കാലാവധി കഴിഞ്ഞെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ വാദം തള്ളി ജില്ലാ പൊലീസ് മേധാവി.

ശരൺ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവംബറിൽ ശരണിനെതിരെ അടിപിടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കാപ്പാ കേസ് വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേസും എടുത്തിരുന്നു. ഒളിവിൽ പോയ ശരണിനെ 2024 ഏപ്രിൽ 16നാണ് പിടികൂടിയത്. ശരൺ ചന്ദ്രനെതിരെ ആകെ 12 കേസുകളാണുള്ളത്. 11 കേസിനും രാഷ്ട്രീയ ബന്ധമുണ്ടെന്നും പൊലീസ് മേധാവി വിശദീകരിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയുടെയും മന്ത്രി വീണാ ജോർജിന്റെയും വിശദീകരണം തള്ളുന്നതാണ് പൊലീസിന്റെ മറുപടി. കാപ്പാ കേസ് പ്രതിയെ പാർട്ടിയിലെടുത്തുകൊണ്ട് നൽകിയ സ്വീകരണത്തിൽ വിചിത്ര വാദമാണ് സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രിയും നടത്തിയെതെന്നാണ് ആക്ഷേപം ഉയർന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.പി.ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24 ലേക്ക് മാറ്റിവെച്ചു

കണ്ണൂർ : എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റിവെച്ചു. ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച(24) പരിഗണിക്കും.ഹർജിയിൽ കക്ഷിചേരാൻ...

കരൂര്‍ റാലി ദുരന്തം: മരണം 41 ആയി ; കരൂർ സന്ദർശിക്കാൻ വിജയ്ക്ക് അനുമതിയില്ല

ചെന്നൈ : തമിഴ്നാട്ടിലെ കരൂരിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി.തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ അപകടത്തിൽ നിലവില്‍ 50 പേരാണ്...
- Advertisment -

Most Popular

- Advertisement -