Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ ആദ്യ...

ജില്ലയിലെ ആദ്യ വനിതാ ദഫേദാര്‍ ചുമതലയേറ്റു

പത്തനംതിട്ട : ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു. മുന്‍ ദഫേദാര്‍ ജി. ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ദഫേദാറായി അനുജ എത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ദഫേദാറാണ്. ആലപ്പുഴ കലക്ടറേറ്റിലെ കെ. സിജിയാണ് ആദ്യ വനിതാ ദഫേദാര്‍.

ജില്ലയിലെ സീനിയര്‍ ഓഫീസ് അറ്റന്‍ഡറാണ് കലക്ടറുടെ ദഫേദാര്‍. 20 വര്‍ഷമായി സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു. ചേംബറില്‍ കലക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, സന്ദര്‍ശകരെ ചേംബറിലേക്ക് കടത്തിവിടുക, അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണു ദഫേദാറിന്റെ പ്രധാന ജോലി. ജോലിക്കു സമയക്രമമില്ല. കലക്ടര്‍ ഓഫീസിലെത്തിയാല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദഫേദാറും ഹാജരാകണം.മാഞ്ഞാലി തുവയൂര്‍ തെക്ക് സ്വദേശിനിയാണ് അനുജ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവം നാളെ കൊടിയേറും                  

ചക്കുളത്ത്കാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവം ഡിസംബർ  16-ന് കൊടിയേറി ഡിസംബർ 27 -ന് സമാപിക്കും. 16-ന് രാവിലെ 6  മണിക്ക് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ...

ആസക്തികൾ വർദ്ധിച്ച് വരുന്നത് സമൂഹത്തിന് ആപത്ത് :  ചാണ്ടി ഉമ്മൻ എം.എൽ.എ

തിരുവല്ല : യുവജനങ്ങളിൽ ആസക്തികൾ വർദ്ധിച്ച് വരുന്നത് കാലഘട്ടം നേരിടുന്ന വെല്ലുവിളിയാണെന്നും, ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്നും  വായന, കായികം, പഠനം എന്നീ കാര്യങ്ങളെ  ആസക്തിയോടെ ജീവിതത്തിൽ ചേർത്ത് വച്ച് ആ അനുഭൂതി ...
- Advertisment -

Most Popular

- Advertisement -