Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsAdoorചതുപ്പിൽ താഴ്ന്ന...

ചതുപ്പിൽ താഴ്ന്ന പശുക്കിടാവിനെ  ഫയർഫോഴ്സ് എത്തി രക്ഷിച്ചു

അടൂർ : ചതുപ്പിൽ താഴ്ന്ന പശുക്കിടാവിനെ രക്ഷിച്ച്  ഫയർഫോഴ്സ്. നെല്ലിമുകൾ സ്വദേശിയും ക്ഷീര കർഷകനായ യോഹന്നാൻ്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവാണ് ഇന്ന് ചതുപ്പിൽ അകപ്പെട്ട്. പശുവിനെ രക്ഷിക്കാനുള്ള യോഹന്നാൻ്റെയും കുടുംബത്തിൻ്റെയും ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ റോണി ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ തന്നെ അടൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. തുടർന്ന് പശുക്കിടാവിനെ പരുക്കില്ലാതെ പുറത്തെടുത്തതോടെ നിസ്സഹായരായി നിന്ന കർഷകൻ യോഹന്നാനും കുടുംബത്തിനും ആശ്വാസമായി.

സീനിയർ ഓഫീസർ മഹേഷ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ വി. പ്രദീപ്, ഡി. ദീപേഷ്, ശ്രീജിത്ത് എസ് , സൂരജ്, ആർ. രവി എന്നിവരും ഹോം ഗാർഡ് പി . കെ . സുരേഷും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണക്കാലത്ത് സ്പെഷ്യല്‍ സര്‍വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി

കോട്ടയം: ഓണക്കാലത്ത് സ്പെഷ്യല്‍ സര്‍വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി. പുതിയ ബസുകളാണ് ഇതിനായി  വിനിയോഗിക്കുക. സെപ്റ്റംബര്‍ 15 വരെയാണ് ബംഗളൂരു, ചെന്നൈ, മൈസൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് കേരളത്തില്‍ നിന്ന് സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുക. പുതിയതായി...

കടമ്മനിട്ട സ്കൂൾ വളപ്പിലെ ഉപേക്ഷിച്ച കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നു വീണു

പത്തനംതിട്ട : കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നു വീണു.ഇന്നലെ രാത്രിയാണ് സംഭവം. പൊളിച്ചു മാറ്റാന്‍ വെച്ച കെട്ടിടമാണ് തകര്‍ന്നത്. രണ്ടു വർഷമായി ഈ കെട്ടിട...
- Advertisment -

Most Popular

- Advertisement -