Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsസ്നേഹത്തിലും ഐക്യത്തിലുമാണ്...

സ്നേഹത്തിലും ഐക്യത്തിലുമാണ് രാജ്യത്തിന്റെ അഖണ്ഡത: ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്

തിരുവല്ല: മഹാത്മാഗാന്ധി വിസ്മൃതിയിലേക്ക് മറഞ്ഞു പോകുന്ന ഈ കാലഘട്ടത്തെ സമൂഹം ഗൗരവത്തോടെ സമീപിക്കണമെന്നും മതാതീതമായ മാനവികത ഉയർത്തിപ്പിടിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്നും ആർച്ച് ബിഷപ്പ് ഡോ  തോമസ് മാർ കൂറിലോസ് പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വശാന്തി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുമേനി.

ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി റവ. തോമസ് പി. ജോർജ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. സലിം, വൈഎംസിഎ സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, റവ. ബിനു വർഗീസ്, കൺവീനർ ലിനോജ് ചാക്കോ, ജോയ് അലുക്കാസ് മാൾ മാനേജർ ഷെൻട്ടൻ വി റാഫേൽ എന്നിവർ പ്രസംഗിച്ചു.

ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും ചടങ്ങിന്റെ ഭാഗമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഖാദിയുടെ പ്രചാരണം സാധാരണകാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കും: മന്ത്രി പി പ്രസാദ്

ആലപ്പുഴ : ഖാദിയുടെ പ്രചാരണം  സാധാരണകാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.ആലപ്പുഴ ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിന്റെ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനവും ആലപ്പുഴ ഖാദി...

ഓട്ടോറിക്ഷാ യൂണിറ്റ് പ്രവർത്തനോദ്ഘാടനം

തിരുവല്ല: ഓട്ടോറിക്ഷ തൊഴിലാളികൾക്കിടയിൽ ഐക്യവും സാഹോദര്യ മനോഭാവവും ഏറെ ആവശ്യമാണെന്ന് ബിഎംഎസ് മേഖല പ്രസിഡന്റ് സുരേന്ദ്രൻ നായർ പറഞ്ഞു. തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള  മെയിൻ റോഡ് പുളിഞ്ചോട് സ്റ്റാൻഡിലെ ബിഎംഎസിന്റെ ഓട്ടോറിക്ഷ...
- Advertisment -

Most Popular

- Advertisement -