Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകൊടൈക്കനാലിൽ നഷ്ടപ്പെട്ട...

കൊടൈക്കനാലിൽ നഷ്ടപ്പെട്ട ഫോൺ പെരുന്നയിൽ കണ്ടെത്തി

തിരുവല്ല : കൊടൈക്കനാലിൽ ടൂർ പോയ തിരുവനന്തപുരം സ്വദേശിയുടെ മോഷണം പോയ മൊബൈൽ ഫോൺ തിരുവല്ല പോലീസ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശി വിമലിൻ്റെ മൊബൈലാണ് കഴിഞ്ഞ ദിവസം കൊടൈക്കനാലിൽ വെച്ച് നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ യുവാവ് പോലീസിൽ വിവരമറിയിക്കുക ആയിരുന്നു.  ഫൈൻഡ് മൈ ഡിവൈസ് സംവിധാനം ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഫോൺ ചങ്ങനാശ്ശേരി പെരുന്നയിൽ ഉണ്ടെന്ന് മനസിലാക്കി. ലൊക്കേഷൻ മനസ്സിലാക്കിയ എ എസ് ഐ  എസ് എൽ ബിനുകുമാർ, സി പി ഒ സി ജി ജോ എന്നിവരാണ് ഫോൺ അന്വേഷിച്ച് ഇറങ്ങിയത്.

ഫോണിൻ്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ 13% ശതമാനം ബാറ്ററി ചാർജ് ആണ് അവശേഷിക്കുന്നത്. ഫോൺ ഓഫായാൽ പിന്നെ ലൊക്കേഷൻ കിട്ടാതാകും. മേൽ അധികാരിയുടെ അനുവാദം വാങ്ങി പോലീസ് സംഘം പെരുന്നയിൽ എത്തിയപ്പോൾ  ഒരു ലോഡ്ജിലാണ് ലൊക്കേഷൻ കാണിച്ചത്. തുടർന്ന് പോലീസ് അന്വേഷണത്തിൽ ഇവിടെയുണ്ടായിരുന്ന രണ്ട് തമിഴ്നാട് സ്വദേശികൾ കൊടൈക്കനാലിൽ പോയതായി പരിസരത്ത് നിന്ന് അറിഞ്ഞു.

ലോഡ്ജിലെ മുറിക്ക് അടുത്ത് ചെന്ന് ഫോൺ റിങ് ചെയ്തപ്പോൾ മുറിക്കകത്ത് ബാഗിൽ നിന്ന് ഫോൺ കണ്ടെത്തി. റൂമേറ്റ് പോലീസിന് ഫോൺ കൈമാറി. എന്നാൽ ബാഗിൻ്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് ഫോണിൻ്റെ ചിത്രം തിരുവനന്തപുരം സ്വദേശിയുടെ സുഹൃത്തിന് അയച്ചുകൊടുത്ത് ഫോൺ അത് തന്നെയാണെന്ന് സ്ഥിതീകരിച്ചു. ഫോൺ തകരാറില്ലാതെ തിരികെ കിട്ടിയതിനാൽ ഫോൺ ഉടമ പരാതി നൽകിയില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദിവാസി വിദ്യാർത്ഥികൾക്ക്‌ മർദ്ദനം :ഹോസ്റ്റൽ ജീവനക്കാരനെതിരെ കേസ്

മൂന്നാർ :മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു . സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരൻ സത്താറിനെതിരെ പൊലീസ് കേസെടുത്തു.സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജെഎസ്കെ: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരം ശക്തമാകുന്നു

തിരുവനന്തപുരം: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരം ശക്തമാകുന്നു. ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. നാളെ രാവിലെ 10-ന് തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ...
- Advertisment -

Most Popular

- Advertisement -