Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഎം ഡി...

എം ഡി എം എ യുമായി യുവാവ് പിടിയിൽ

പന്തളം: എം ഡി എം എ യുമായി പന്തളത്ത് യുവാവ് പിടിയിലായി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് വീട്ടിൽ അനീഷ് അബ്ദുൾ ഖാദർ (39) ആണ് പന്തളം പോലീസിൻെറ പിടിയിലായത്. 15ന് രാത്രി 8ഓടെ ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പന്തളം എസ് ഐ അനീഷ് എബ്രഹാമും സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിൻെറ സഹായത്തോടെയാണ് പന്തളം ടൌണിൽ നിന്നും പ്രതിയെ പിടികൂടിയത്.

പ്രതി വന്ന മഹീന്ദ്ര ബൊലേറോ ട്രക്ക് തടഞ്ഞു നിർത്തി പരിശോധിക്കുകയും പ്രതിയിൽ നിന്ന് രാസലഹരിയിനത്തിൽപ്പെട്ട 0.28 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിയെയും എം ഡി എം എയും  വാഹനവും കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിൻെറ നേതൃത്വത്തിൽ എസ് ഐ അനീഷ് എബ്രഹാം, സി പി ഒ ശരത്ത് എസ് പിള്ള , ജില്ലാ ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഎസ്എന്‍എല്‍ 5ജിയിലേക്ക് : പരീക്ഷണം പൂർത്തിയായി

ന്യൂഡൽഹി: രാജ്യവ്യാപകമായുള്ള 5ജി വിന്യാസത്തിന് മുന്നോടിയായുള്ള പരീക്ഷണം പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്ലിന്‍റെ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്ക് വിന്യാസത്തിനായുള്ള ഒരു പൈലറ്റ് പദ്ധതി പൂര്‍ത്തിയായതായി കമ്പനിയിലെ ഉന്നത...

അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

പത്തനംതിട്ട: വീടിനു മുന്നിൽ റോഡ് വശത്ത് സുഹൃത്തുമായി സംസാരിച്ചിരുന്ന 62 കാരനായ ഭാർഗവൻ പിള്ളയെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷൻ...
- Advertisment -

Most Popular

- Advertisement -