Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഓൺലൈൻ സാമ്പത്തിക...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികൾ അറസ്റ്റിൽ

പത്തനംതിട്ട: സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മൊബൈൽ ആപ്പിലൂടെ പന്തളം സ്വദേശികളുടെ പണം തട്ടിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിലായി.

മലപ്പുറം കണ്ണമംഗലം, പടപ്പറമ്പ്  ചേറൂർ തറമണ്ണിൽ വീട്ടിൽ മുസമ്മിൽ തറമേൽ(36), കോഴിക്കോട് കുരുവട്ടൂർ ചെറുവട്ട, പറമ്പിൽ , ഒറയനാരി ധനൂപ് ( 44) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.  എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ്‌ പ്രതികളെ പിടികൂടിയത്.

പന്തളം തോന്നല്ലൂർ ദീപൂസദനത്തിൽ ദീപു ആർ പിള്ളയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഷെയർ മാർക്കറ്റ് ആണെന്ന് പരിചയപ്പെടുത്തി വിശ്വസിപ്പിച്ച് ഐസിഐസിഐ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചു. തുടർന്ന് നിതീഷ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് 426,100 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് മുസമ്മിൽ അറസ്റ്റിലായത്.

ഇയാൾക്ക് മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലും സാമ്പത്തിക തട്ടിപ്പിന് കേസ് ഉണ്ട്, നിലവിൽ 5 ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ട്. കുരമ്പാല ഗോപൂദനത്തിൽ സന്തോഷിനെ വാട്സാപ്പിലൂടെ പരിചയപ്പെട്ട് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ സ്റ്റോക്ക് ബ്രോക്കിംഗ് ആണെന്ന് പരിചയപ്പെടുത്തി വിശ്വസിപ്പിച്ച് ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് പലതവണയായി 1049107 രൂപ ന്യൂഡൽഹി ലക്ഷ്മി നഗറിലെ സായി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഇൻഡസ് ബാങ്ക് ശാഖയിലേക്ക് അയച്ചുകൊടുത്ത പണം തട്ടിയെടുത്ത കേസിലാണ് ധനൂപിന്റെ അറസ്റ്റ്. ഇയാൾക്ക് മൂന്ന് ബാങ്ക് അക്കൗണ്ടുകളുള്ളതായി അന്വേഷണത്തിൽ വെളിവായി.

പ്രതികൾ വേറെയും  സാമ്പത്തിക തട്ടികളിൽ പെട്ടിട്ടുണ്ടോ, കുഴൽപ്പണമാഫിയ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന്  ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് അറിയിച്ചു.

അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ണാറശാല ആയില്യം : 26ന് അവധി

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവദിനമായ ഒൿടോബർ 26 ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ...

കാണാതായ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഹൈദരാബാദിൽ കണ്ടെത്തി

ആറന്മുള : 2023 ജനുവരി 25 ന് രാത്രിയിൽ വീട്ടിൽ നിന്നും കാണാതായ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. തിരുവല്ല കാട്ടൂക്കര മറ്റത്തായി ശിവൻ എന്ന് വിളിക്കുന്ന മനീഷി(23)നെയാണ്  കണ്ടെത്തിയത്. സംഭവത്തെ...
- Advertisment -

Most Popular

- Advertisement -