Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതെരുവുനായ്ക്കളുടെ എണ്ണം...

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണ വിധേയമാക്കും: മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴ : സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങരയിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യ അനിമൽ ബർത്ത് കൺട്രോൾ സെന്ററിൻ്റെ (എബിസി സെന്റർ) ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിഞ്ഞാൽ അത്തരം സ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുമെന്നും അത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കണിച്ചുകുളങ്ങര വെറ്റിനറി ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. 

840 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സെൻ്ററിൻ്റെ പ്രധാന കെട്ടിടം, അനുബന്ധ സൗകര്യങ്ങൾക്ക് നിർമ്മിച്ചിരിക്കുന്ന ഷെഡുകൾ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടെയാണ്  ഒരുക്കിയിട്ടുള്ളത്. ശസ്ത്രക്രിയ നടത്താനുള്ള തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികൾ, ജീവനക്കാർക്കുള്ള മുറി, എബിസി ഓഫീസ്, സ്റ്റോർ, മാലിന്യ നിർമാർജ സൗകര്യം, അടുക്കള തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബോളിവുഡ് നടി ഷെഫാലി ജരിവാല അന്തരിച്ചു

മുംബൈ : ബോളിവുഡ് നടി ഷെഫാലി ജരിവാല (42) അന്തരിച്ചു .പുലർച്ചെ ഒരു മണിയോടെയാണ് നടിയെ വസതിയിൽ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പരാഗ് ത്യാഗിയും മറ്റും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

മെഗാ 157 ചിത്രികരണം: തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി ആലപ്പുഴയിൽ

ആലപ്പുഴ: ഒരു ഇടവേളയക്ക് ശേഷം  തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി കേരളത്തിൽ എത്തി. ആലപ്പുഴയിൽ മെഗാ 157ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് എത്തിയത്.  നിലവില്‍ പുരോഗമിക്കുന്ന ഷെഡ്യൂളില്‍ ഒരു ഗാന രംഗം ചിത്രീകരിക്കുന്നത് ആലപ്പുഴ പശ്ചാത്തലത്തിലാണ്. ചിത്രത്തിലെ...
- Advertisment -

Most Popular

- Advertisement -