Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsറോട്ടറി ക്ലബ്ബ്...

റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ  ഭാരവാഹികള്‍ ചുമതലയേറ്റു

തിരുവല്ല : റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി മേജര്‍ ഡോണര്‍ റോട്ടേറിയന്‍ ഡോ. ടീന ആന്റണി 2024-2025 വര്‍ഷത്തെ വിവിധ പ്രൊജക്ട്കളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ വിവിധ വിഭാഗങ്ങളിലുള്ളവരെ തികച്ചും തുല്യമായി കണ്ട് എല്ലാവരെയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ക്ലബ് സംസ്‌കാരം രൂപപ്പെടുത്താന്‍ എല്ലാ റോട്ടറി അംഗങ്ങളും പ്രതിജ്ഞാ ബദ്ധരായിരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പ്രസിഡന്റ് ലിജോ മത്തായി അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് റവന്യു ഡയറക്ടര്‍ മാത്യൂസ് കെ ജേക്കബ്, അസി.ഗവര്‍ണര്‍ അഭിലാഷ് ചന്ദ്രന്‍, ജി.ജി ആര്‍ സനല്‍ ജി പണിക്കര്‍, സെക്രട്ടറി റിന്‍സന്‍ മാത്യു, ട്രഷറാര്‍ ബിജു ലങ്കാഗിരി, വൈസ്‌മെന്റ് ക്ലബ്ബ് ഓഫ് ദുബായ് പ്രസിഡന്റ് സോണി ഏബ്രഹാം, വൈസ്‌മെന്‍സ് ഇന്റര്‍നാഷണല്‍ സര്‍വ്വീസ് ഡയറക്ടര്‍ ജോബി ജോഷ്വാ,  വൈസ് പ്രസിഡന്റ് കുര്യന്‍ ഫിലിപ്പ്, ജിനു കെ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

2024-2025 വര്‍ഷത്തെ ഭാരവാഹികൾ –  ലിജോ മത്തായി (പ്രസിഡന്റ്), റിന്‍സന്‍ മാത്യു (സെക്രട്ടറി), ബിജു ലങ്കാഗിരി (ട്രഷറാര്‍) 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ  ജാഗരൂകരായി ഫയർ ആൻഡ് റസ്‌ക്യൂ സംഘം

ശബരിമല: ശബരിമലയിൽ 24 മണിക്കൂറും ജാഗരൂകരായി പ്രവർത്തനത്തിലാണ് ഫയർ ആൻഡ് റസ്‌ക്യൂ സംഘം. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്റ്, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തി...

അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ട് മാസമുള്ള കുഞ്ഞുമരിച്ചു : ദുരൂഹതയെന്ന് പിതാവ്

കോഴിക്കോട് : അടപ്പ് തൊണ്ടയിൽകുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞുമരിച്ചു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുഞ്ഞിന്റെ പിതാവ് രംഗത്തെത്തി.പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. കുഞ്ഞിനെ...
- Advertisment -

Most Popular

- Advertisement -