Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസ്മൃതി ബിജു...

സ്മൃതി ബിജു വീട്ടുപകരണങ്ങളാൽ  നിർമ്മിച്ച ഗാന്ധിജിയുടെ ചിത്രം ശ്രദ്ധേയമാകുന്നു

പത്തനംതിട്ട : രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രകലാ അദ്ധ്യാപകൻ കൂടിയായ സ്മൃതി ബിജു വീട്ടുപകരണങ്ങൾ കൊണ്ട് നിർമ്മിച്ച ഗാന്ധിജിയുടെ ചിത്രം ശ്രദ്ധേയമാകുന്നു. കരിമഷിയുടെ ഡപ്പി മുതൽ പൗഡർ, പേന, പെൻസിൽ, കണ്ണാടി തുടങ്ങി വ്യത്യസ്ഥങ്ങളായ നിരവധി വീട്ടുപകരണങ്ങൾ ഉപയോഗിച്ച് ഒരു മാസംകൊണ്ടാണ്, മനോഹരമായ ഗാന്ധി ചിത്രം പൂർത്തിയാക്കിയത്.

ഏതാനും വർഷങ്ങൾക്ക് മുൻപ്, സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്  100 കിലോ വ്യത്യസ്ഥ ഇനം പയറുകൾ ഉപയോഗിച്ച് ഗാന്ധിജിയുടെ കൂറ്റൻ ചിത്രം വരച്ച് ഏഷ്യാ ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടം പിടിച്ചിട്ടുള്ള വെട്ടൂർ സ്വദേശി സ്മൃതി ബിജു, എല്ലാ ദേശീയ ദിനാഘോഷങ്ങളിലും രാജ്യസ്നേഹം തുളുമ്പുന്ന കലാ സ്യഷ്ടികൾ പൂർത്തികരിക്കാറുണ്ട്.

ചിത്രകാരൻ എന്ന നിലയിൽ തൻ്റെ ദേശസ്നേഹം കലാസൃഷ്ടികളിലൂടെ പ്രകടമാക്കുകയാണ് ചെയ്യുന്നതെന്ന് സ്മൃതി ബിജു പറഞ്ഞു. ധാന്യങ്ങൾ പ്രകൃതിദത്തമായ വസ്തുക്കൾ പ്രകൃതി ദത്തമായ നിറങ്ങൾ എന്നിവയെ മാധ്യമമാക്കി സ്മൃതി ബിജുവിൻ്റെ കരവിരുതിൽ തീർത്ത നിരവധി ചിത്രങ്ങൾ മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുൻപ് 5000 പൊട്ടുകൾ ഉപയോഗിച്ച് കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ മോഹൻലാലിൻ്റെ ചിത്രം വരച്ചതും ഏറെ പ്രശംസ നേടിയിരുന്നു. വീടുകളിൽ സാധാരണമായി കാണപ്പെടുന്ന റിമോട്ട് കൺട്രോളുകൾ, ബൾബുകൾ, സ്പ്രേ , വാച്ചുകൾ തുടങ്ങി നൂറ് കണക്കിന് വീട്ടുസാധനങ്ങൾ ഉപയോഗിച്ച്സ്മൃതി ബിജു ഇപ്പോൾ പൂർത്തീകരിച്ച ഗാന്ധിജിയുടെ ചിത്രവും ഏറെ കൗതുകമുണർത്തുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണി ഓർഡർ പെൻഷൻ വൈകും

തിരുവനന്തപുരം :   ട്രഷറികളിൽ നിന്നും വിതരണത്തിന് നൽകിയിരുന്ന മണി ഓർഡർ പെൻഷൻ തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ വരവുവെച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫീസുകളിൽ സാങ്കേതിക തടസ്സം നേരിടുന്നതായി അറിയിച്ചിട്ടുള്ളതിനാൽ 2024...

തദ്ദേശ തെരഞ്ഞെടുപ്പ് : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകീട്ട് ആറു മണിക്കാണ് കലാശക്കൊട്ട്. അനൗണ്‍സ്‌മെന്റുകളും ജാഥകളും പ്രകടനങ്ങളും ഇന്നു വൈകീട്ടോടെ അവസാനിക്കും. തുടര്‍ന്നുള്ള ഒരു...
- Advertisment -

Most Popular

- Advertisement -