Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടന പദയാത്ര...

തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ആരംഭിക്കും

റാന്നി : മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ഈവാനിയോസിൻ്റെ 71-ാം ഓർമ്മത്തിരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ( ബുധൻ)ആരംഭിക്കും.
രാവിലെ 6.30 ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ  കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കും.

പദയാത്രയ്ക്ക് മുന്നോടിയായി ഇന്ന് വൈകിട്ട് 5 ന് പെരുനാട് കുരിശുമല തീർഥാടന ദേവാലയത്തിൽ  കുരിശിൻ്റെ വഴിയും സീതത്തോട് വൈദിക ജില്ലയിൽ നിന്നുള്ള വള്ളിക്കുരിശ് പ്രയാണത്തിന് സ്വീകരണവും നൽകും.തുടർന്ന് സന്ധ്യാ പ്രാർഥനയും ഒരുമ ധ്യാനവും നടക്കും. ബഥനി മിശിഹാനുകരണ സന്യാസി സമൂഹം, തിരുവനന്തപുരം പ്രൊവിൻഷൽ സൂപ്പിരിയർ മദർ ഡോ. സാന്ദ്ര എന്നിവർ നേതൃത്വം നൽകും.

14 ന് വൈകിട്ട് 5.30 ന് പദയാത്ര തിരുവനന്തപുരം സെൻ്റ് മേരിസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ എത്തും. പദയാത്രയുടെ ആദ്യദിനം പത്തനംതിട്ടയിലാണ് വിശ്രമം 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ തീപിടിച്ചു: ആളപായമില്ല

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ തീപിടിത്തം ഉണ്ടായി. ആളപായമില്ല. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തുകയും...

Kerala Lotteries Result 09-01-2026 Suvarna Keralam SK-35

1st Prize Rs.1,00,00,000/- RK 525735 (NEYYATTINKARA) Consolation Prize Rs.5,000/- RA 525735 RB 525735 RC 525735 RD 525735 RE 525735 RF 525735 RG 525735 RH 525735 RJ 525735...
- Advertisment -

Most Popular

- Advertisement -