ആലപ്പുഴ : ഹരിപ്പാട്- ചേപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍.ടി.പി.സി. ഗേറ്റ്) സെപ്റ്റംബര്‍ 27 രാവിലെ എട്ടു മുതല്‍ 28 വൈകീട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 131 (കാഞ്ഞൂര് ഗേറ്റ്) വഴി പോകണം.
കോട്ടയം : അടിയന്തര നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ചിങ്ങവനം – ചങ്ങനാശ്ശേരി സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് നം. 42 (മോർകുളങ്ങര ഗേറ്റ്) അടച്ചിട്ടത് സെപ്റ്റംബർ 27 വൈകിട്ട് ആറുമണിവരെ തുടരുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.