ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. നാവിക സേനയുടെ നേതൃത്തിൽ ഗംഗാവലി പുഴ കേന്ദ്രീകരിച്ചാകും ഇന്ന് തിരച്ചിൽ നടത്തുക.ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും.നേരത്തെ നാല് പോയിൻ്റുകളിലാണ് ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് സിഗ്നലുകൾ ലഭിച്ചത്.പുഴയിലെ അതിശക്തമായ അടിയൊഴുക്കിൽ ഇതിന്റെ സ്ഥാനം മാറിയിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട് .
അർജുനൊപ്പം രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്തേണ്ടതുണ്ട്. ഉത്തര കന്നഡ ജില്ലാ കളക്ടർ, കാർവാർ എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തിരച്ചിൽ വീണ്ടും ആരംഭിക്കാൻ തീരുമാനമായത്. അർജുനായുള്ള തിരച്ചിൽ വൈകിപ്പിക്കുന്നതിനെതിരെ ഉത്തര കന്നഡ ഭരണകൂടത്തിനെതിരെ അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു.