ന്യൂഡൽഹി : ബലാത്സംഗ കേസിലെ പ്രതി നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി .രണ്ട് ആഴ്ചത്തേക്കാണ് നടന്റെ അറസ്റ്റ് തടഞ്ഞു കൊണ്ട് കോടതി ഉത്തരവുണ്ടായത് .രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
തന്റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ വാദിച്ചു.പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി പരിഗണിച്ചു. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സിദ്ദിഖിനായി ഹാജരായി.