Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവാഭരണഘോഷയാത്ര 14ന്...

തിരുവാഭരണഘോഷയാത്ര 14ന് സന്നിധാനത്ത് എത്തും

ശബരിമല : മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12 ന് ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണപാതയിലൂടെ സഞ്ചരിച്ച് 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരുന്ന തിരുവാഭരണാഘോഷ യാത്രയെ ദേവസ്വം പ്രതിനിധികളും സംസ്ഥാനസർക്കാർ പ്രതിനിധികളും ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും .

വൈകുന്നേരം 06.15 ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ,അംഗങ്ങൾ എന്നിവർ ചേർന്ന് ഘോഷയാത്രക്ക് സ്വീകരണം നൽകും .തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. ജനുവരി 14 ന് രാവിലെ 08.45 നാണ് മകരസംക്രമപൂജ.

15,16,17,18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം അയ്യപ്പഭക്തർക്ക് തിരുവാഭരണം ചാർത്തിയ ഭഗവാനെ ദർശിക്കാം. പതിനെട്ടാം തീയതി വരെയാണ് ഭഗവാന് നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കുന്നത്. മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽനിന്നും പതിനെട്ടാം പടിയിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിക്കും. മകരം ഒന്നിന് (ജനുവരി 14) മണിമണ്ഡപത്തിൽ കളമെഴുത്തിന് തുടക്കമാകും. മകരം ഒന്നു മുതൽ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തിൽവരക്കുന്നത്. പന്തളം കൊട്ടാരത്തിൽനിന്നും എത്തിക്കുന്ന പഞ്ചവർണ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുതുന്നത്. 14 മുതൽ 17 വരെ പതിനെട്ടാംപടിവരെയും 18 ന് ശരംകുത്തിയിലേക്കുമാണ് എഴുന്നള്ളത്ത് നടക്കുന്നത്. 19 നാണ് മണിമണ്ഡപത്തിന് മുൻപിൽ ചൈതന്യശുദ്ധിക്കായി നടത്തുന്ന ഗുരുതി.

ജനുവരി 20 ന് ശബരിമല നട അടക്കും. തിരുവാഭരണഘോഷയാത്രയെ അനുഗമിച്ച് എത്തുന്ന പന്തളരാജ പ്രതിനിധിക്ക് മാത്രമാണ് ജനുവരി 20 ന് ദർശനത്തിന് അവകാശം. ദർശനം പൂർത്തിയാക്കി പന്തളം രാജപ്രതിനിധി പടിയിറങ്ങി ശബരിമല ചെലവുകൾക്കുള്ള പണക്കിഴിയും താക്കോൽക്കൂട്ടവും ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറി തിരുവാഭരണത്തിനൊപ്പം പന്തളത്തേക്ക് യാത്ര തിരിക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് സമാപ്തിയാകും.

മകരവിളക്ക് മഹോത്‌സവത്തിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയായി വരുന്നായി ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു. ബോർഡ് അംഗം അഡ്വ .എ. അജികുമാറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാർഡ് പുനർനിർണയം : കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റേഷൻ കടകൾ, വായനാ...

വയനാട് കാറും ബൈക്കും കാട്ടാന തകര്‍ത്തു

വയനാട്: വയനാട് നടവയൽ നെയ്ക്കുപ്പയില്‍ വഴിയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു .ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്. വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടതാണ് വാഹനങ്ങള്‍. കാറിന്റെ മുന്‍ഭാഗം...
- Advertisment -

Most Popular

- Advertisement -