Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പ സംഗമത്തിൽ...

അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് മടങ്ങിയ ഗാനമേള സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു

പത്തനംതിട്ട: പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിൽ ഗാനമേള അവതരിപ്പിച്ച് മടങ്ങിയ സംഘത്തിലെ അംഗങ്ങൾ സഞ്ചരിച്ച കാർ പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം ജംക്ഷനും വാളിപ്ലാക്കൽ പടിക്കും മധ്യേ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. നെയ്യാറ്റിൻകര നിലമാമൂട് സ്വദേശി റിട്ട. സി എസ് എ ഇവാഞ്ചലിസ്റ്റ് രാജുവിൻ്റെ മകൻ കൊച്ചാപ്പു എന്നു വിളിക്കുന്ന ബീനറ്റ് ( 21 ) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കേറ്റ നെടുമങ്ങാട് കോക്കോതമംഗലം സ്വദേശി ഡ്രമ്മർ കിച്ചു, ഗിറ്റാറ്റിസ്റ്റ് അടൂർ സ്വദേശി ഡോണി എന്നിവരെ പരിക്കുകളോടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ‌പെട്ട കാറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നൈയിൽ കനത്ത മഴ : ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ : കനത്ത മഴയില്‍ ചെന്നൈയിലും പരിസരപ്രദേശങ്ങളിലും അടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.വെള്ളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു. കനത്തമഴയിൽ ട്രെയിൻ ഗതാഗതവും താറുമാറായി. ദക്ഷിണ റെയിൽവേ 4 എക്സ്പ്രസ് ട്രെയിനുകൾ...

എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം : വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി

കൊച്ചി : എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം .എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ച വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമത പ്രശ്നങ്ങൾ...
- Advertisment -

Most Popular

- Advertisement -