തിരുവനന്തപുരം : ഭാര്യയെ വനത്തിൽ എത്തിച്ചശേഷം ഭർത്താവ് കാൽമുട്ടുകൾ ചുറ്റിക കൊണ്ട് ഇടിച്ചു പൊട്ടിച്ചു.ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയെ പാങ്ങോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.ഒന്നര വർഷമായി പിരിഞ്ഞു കഴിയുന്ന ഭാര്യയെ ഒത്തുതീർപ്പിന്റെ ഭാഗമായി സോജി വിളിച്ചു വരുത്തി കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.ഷൈനിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കാട്ടിലുണ്ടായിരുന്ന പ്രദേശവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.