കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു.മലപ്പുറം ചേലമ്പ്ര സ്വദേശി സുബ്രഹ്മണ്യന്റെ മകൾ ജിന്‍സി (26) യാണ് മരിച്ചത്. ഇന്നു രാവിലെ മൂരാട് റെയിൽവേ ഗെയ്റ്റിനു സമീപമാണ് അപകടം. അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ശുചിമുറിയില്‍ പോകാനായി ജിൻസി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുന്നതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്.