Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിവാഹാലോചനയിൽ നിന്ന്...

വിവാഹാലോചനയിൽ നിന്ന് പിന്മാറിയ യുവതിയെയും കുടുംബാഗങ്ങളെയും ആക്രമിച്ച യുവാവ് പിടിയിൽ

ആലപ്പുഴ:വിവാഹാലോചനയിൽ നിന്ന് പിന്മാറിയ യുവതിയെയും കുടുംബാഗങ്ങളെയും വീടു കയറി ആക്രമിച്ച യുവാവ് പിടിയിൽ.മാന്നാർ കാരാഴ്മ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല,മകൻ സുജിത്ത്,മകൾ സജിന,റാഷുദ്ദീന്റെ സഹോദരീ ഭർത്താവ് ബിനു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

സജിനയുമായി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് സജിന വിവാഹത്തിൽ നിന്ന് പിന്മാറി. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ രാത്രി വീട്ടിനു മുൻപിൽ നിന്ന സജിനയെ പ്രതി പിന്നിൽ നിന്ന് വെട്ടുകയായിരുന്നു.ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ബാക്കി കുടുംബാംഗങ്ങളെയും ഇയാൾ ആക്രമിച്ചത്.സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും സജിനയെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂരിൽ നടത്തിയ വാഹന പരിശോധനയിൽ കണക്കിൽ പെടാത്ത മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു

ചെങ്ങന്നൂർ: തെരെഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായി ചെങ്ങന്നൂരിൽ നടത്തിയ വാഹന പരിശോധനയിൽ കണക്കിൽ പെടാത്ത മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു. എം സി റോഡിൽ പ്രാവിൻ കൂട് ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയിലാണ് കായംകുളം...

Kerala Lotteries Results 02-11-2024 Karunya KR-678

1st Prize Rs.80,00,000/- KH 133089 (GURUVAYOOR) Consolation Prize Rs.8,000/- KA 133089 KB 133089 KC 133089 KD 133089 KE 133089 KF 133089 KG 133089 KJ 133089 KK 133089...
- Advertisment -

Most Popular

- Advertisement -