ചങ്ങനാശ്ശേരി : ശബരിമല വിഷയം രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ലെന്നും വിശ്വാസ സംരക്ഷണത്തിന്റെ വിഷയമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതുകൊണ്ടാണ് പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തതെന്നും സംഘടനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നത് സ്വന്തം സമുദായത്തില്‍ തന്നെയുള്ള ചില ക്ഷുദ്രജീവികളാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അയ്യപ്പസംഗമത്തില്‍ നിന്നും വിട്ടുനിന്ന രാഷ്ട്രീയപാര്‍ട്ടികള്‍ എന്‍എസ്എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു. സ്വര്‍ണക്കവര്‍ച്ച കേസിലെ രാഷ്ട്രീയ താത്പര്യങ്ങള്‍വച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ദുഷ്ടലാക്കോടെ നടക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങളില്‍ വിശ്വസിക്കേണ്ടതില്ലെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായാല്‍ അത് എന്‍എസ്എസ് ചൂണ്ടിക്കാട്ടും. കുറ്റവാളികള്‍ ആരുതന്നെയായാലും അവരെ കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും കോടതിയുമുണ്ട്. അവര്‍ കൃത്യമായി ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും, ആചാരാനുഷ്ഠാനങ്ങളും ഈശ്വര വിശ്വാസവും സംരക്ഷിക്കണമെന്നാണ് എന്‍എസ്എസിന്റെ നിലപാെടെന്നും അദ്ദേഹം വ്യക്തമാക്കി.






