Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKollamരാഷ്ട്രീയത്തിലായാലും പൊതു...

രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടാകണം: വെള്ളാപ്പള്ളി നടേശൻ

കൊല്ലം : ലൈംഗിക പീഡന ആരോപണം ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടാകണമെന്നും ആരോപണങ്ങളിൽ നിന്നും വ്യക്തമാകുന്നത് സ്വഭാവശുദ്ധി ഇല്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ ഇത്തിരി ഇല്ലാതെ ഒത്തിരി നാറില്ലെന്നും പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാളാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു. സ്വഭാവശുദ്ധി പൊതുപ്രവർത്തനത്തിൽ ഒരു മാനദണ്ഡമായി ഉണ്ടാകുന്നത് ജനപ്രീതി നേടാൻ ഏറ്റവും അനിവാര്യമാണ്. ആ സ്വഭാവശുദ്ധി ഇല്ലാത്തവനെ ജനം അങ്ങേയറ്റം വെറുക്കും എന്നുള്ളത് മാങ്കൂട്ടത്തിന്റെ കാര്യത്തിൽ വ്യക്തമായി.

വലിയ കൊമ്പനാനയെ പോലെ നിന്നയാളാണ് രണ്ട് കൊമ്പുമൊടിഞ്ഞ് നിലത്ത് കിടക്കുന്നത് എന്ന് വെള്ളാപ്പള്ളി വിമർശിച്ചു. രാഹുൽ ഇപ്പോൾ എംഎൽഎ സ്ഥാനം ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് എത്തിനിൽക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ  കൂട്ടിച്ചേർത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകൾ തീരത്തേക്ക്: ജനങ്ങൾ ജാഗ്രത പാലിക്കണം

ആലപ്പുഴ: വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്‌നറുകൾ ജൂൺ 16 മുതൽ ജൂൺ 18 വരെയുള്ള തീയതികളിൽ എറണാകുളം ജില്ലയുടെ തെക്കൻ തീരങ്ങളിലും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരപ്രദേശങ്ങളിലും...

വയനാട്ടിൽ ഭക്ഷ്യകിറ്റുകള്‍ പിടികൂടി

വയനാട് :വയനാട് ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ എടുത്തു. ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ അടയ്ക്ക,വെറ്റില ഉള്‍പ്പെടെയുള്ളവയും കിറ്റിലുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനാന്നെന്നാണ്...
- Advertisment -

Most Popular

- Advertisement -