Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല ബൈപാസ്...

തിരുവല്ല ബൈപാസ് ഇനി മുതൽ ആരോഗ്യ നഗരി

തിരുവല്ല: സൗന്ദര്യവത്കരിച്ച തിരുവല്ല ബൈപ്പാസ് ബി  വൺ – ബി വൺ ജംഗ്ഷൻ്റെ ഉദ്ഘാടനം   മാത്യു ടി. തോമസ് എം. ൽ. എ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്,    മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ് സി.ഇ.ഒ ഫാ ബിജു വർഗീസ് പയ്യമ്പള്ളിൽ, പുഷ്പഗിരി മെഡിക്കൽ കോളേജ് മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു.

ജംഗ്ഷനിലെ പുൽത്തകിടിയുടെയും, ചെടികളുടെയും പരിപാലന ചുമതല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്കാണ്. ആശുപത്രിയുടെ നേതൃത്വത്തിൽ ആയിരുന്നു തുടക്കം മുതലുള്ള സൗന്ദര്യവത്കരണം.  ആരോഗ്യ നഗരിയിലേക്ക് സ്വാഗതം എന്ന ബോർഡും  ഇവർ ഒരുക്കിയിട്ടുണ്ട്.  തിരക്കുള്ള ബൈപ്പാസ് റോഡിലൂടെ കടന്നു പോകുന്നവർക്ക് മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് പുഷ്പഗിരി ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ തിരുവല്ല സി ഐ  സുനിൽ കൃഷ്ണൻ ബി. കെ,  ജോയിന്റ് ആർ ടി ഓ  ഡാനിയേൽ സ്റ്റീഫൻ, പൊതുമരാമത്ത് റോഡ് വിഭാഗം   ഫൈസൽ വി. എ,  അസ്സി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ശുഭാ പി. കെ, തിരുവല്ല മർച്ചൻ്റ്  അസ്സോസ്സിയേഷൻ പ്രസിഡൻ്റ്  എം സലിം,  ഷെൽട്ടൻ വി റാഫേൽ എന്നിവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാമായണ പാരായണത്തിന്റെ പുണ്യവുമായി കര്‍ക്കിടകം ആരംഭിച്ചു

തിരുവല്ല: രാമായണ പാരായണത്തിന്റെ പുണ്യവുമായി കര്‍ക്കിടകമാസം ആരംഭിച്ചു. ഇനിയുള്ള ഒരുമാസക്കാലം ഹൈന്ദവ വീടുകളില്‍ നിന്നു രാമകഥ ഉയരുകയായി. വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ അഷ്ടദ്രവ്യ ഗണപതി ഹോമവും വിശേഷാൽ പൂജയും നടന്നു. മതിൽഭാഗം...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു

ന്യൂഡൽഹി : മുസ്തഫാബാദിൽ കെട്ടിടം തകർന്നു വീണ് നാല് പേർ മരിച്ചു .ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.  ആറു നില കെട്ടിടമാണ് കനത്ത മഴയെ തുടർന്നു...
- Advertisment -

Most Popular

- Advertisement -