Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലാ പബ്ലിക്...

തിരുവല്ലാ പബ്ലിക് സ്റ്റേഡിയം : മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു

തിരുവല്ല : തിരുവല്ലാ പബ്ലിക് സ്റ്റേഡിയം പരിസരത്തെ മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ പരിശീലനത്തിന് എത്തുന്ന ക്രിക്കറ്റ് ഇൻഡോർ സമുച്ചയത്തിന് ചുറ്റുപാടുമുള്ള മാലിന്യം ശേഖരണത്തിനെതിരെയാണ് പരാതി ശക്തമാകുന്നത്.

മാലിന്യം മൂലം സ്റ്റേഡിയത്തിന് സ്ഥലം തികയാത്ത അവസ്ഥയിലായി. ഇത് കാരണം പ്രദേശത്ത് അഹസ്യമായ ദുർഗന്ധം, കൊതുക്, ഈച്ച എന്നിവയുടെ ശല്യവും വായു മലിനികരണം മൂലം ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി ബുദ്ധിമുട്ടുകൾ നേരിടുന്നതായി സമീപവാസികൾ പറഞ്ഞു . ദുർഗന്ധം മൂലം കായിക പരിശിലനത്തിന് എത്തുന്നവർക്കു സ്‌റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.

അതേ സമയം ,ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി രംഗത്ത് എത്തി. മുഖ്യമന്ത്രിക്കും കളക്ടർക്ക് ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയതായും, തിരുവല്ലായുടെ വികസനത്തിൽ കാര്യമായി മാറ്റങ്ങൾ ഉണ്ടാവണമെന്നും ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ജില്ലാ പ്രസിഡൻ്റ് കുര്യൻ ചെറിയാൻ, ജനറൽ സെക്രട്ടറി ഇബ്രാഹിം എന്നിവർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തലവടി സി എം എസ് ഹൈസ്കൂളിൽ വണ്ടർ ബീറ്റ്സ് ലോഗോ പ്രകാശനം ചെയ്തു

എടത്വാ : തലവടി കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന അത്യാധുനിക പ്രീ പ്രൈമറി നേഴ്സറി സ്കൂൾ വണ്ടർ ബീറ്റ്സ് ലോഗോ പ്രകാശനം തലവടി വിദ്യാഭ്യാസ...

രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു

ന്യൂഡൽഹി : രാജ്യം ഇന്ന് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി.തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഹോളി സൂചിപ്പിക്കുന്നത്. ഫാൽഗുന മാസത്തിലെ പൂർണിമയുടെ അടുത്ത ദിവസമാണ് ഹോളി. പല...
- Advertisment -

Most Popular

- Advertisement -