Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം –...

തിരുവനന്തപുരം – മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസുകള്‍ നീട്ടി: സമയത്തിൽ മാറ്റം

തിരുവനന്തപുരം:  തിരുവനന്തപുരം- മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ (06163, 06164) സര്‍വീസുകള്‍ റെയില്‍വേ നീട്ടിയതോടെ വടക്കൻ കേരളത്തിലുള്ള യാത്രക്കാർക്ക് ആശ്വാസമായി. ആറ് സര്‍വീസുകള്‍ കൂടിയാണ് പ്രഖ്യാപിച്ചത്. സമയത്തില്‍ മാറ്റമുണ്ട്. യാത്രാതിരക്ക് കണക്കിലെടുത്താണ് പുതിയ മാറ്റം

14 സെക്കന്‍ഡ് ക്ലാസ് കോച്ചുകളുണ്ടാകും. തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ 16, 23, 30 തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. മംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ജൂണ്‍ 17, 24, ജൂലൈ ഒന്ന് ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ് നടത്തുക.

തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ രാവിലെ 6.50ന് മംഗളൂരുവിലെത്തും. തിരിച്ച് ഉച്ചയ്ക്ക് ശേഷം 03.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 03:50ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളിയിക്കാവിള കൊലക്കേസ് : ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം : കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളി എന്ന സജികുമാറിന്റെ സുഹൃത്തായ സുനിൽ കുമാറാണ് അറസ്റ്റിലായത്.തമിഴ്‌നാട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ...

വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ തൊഴിൽ സമയ ക്രമീകരണങ്ങളും മറ്റു നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു. ഫെബ്രുവരി മുതൽ 2650 പരിശോധനകളാണ് ഇതിനോടകം പൂർത്തിയാക്കിയത്....
- Advertisment -

Most Popular

- Advertisement -