ശബരിമല : മകരവിളക്ക് ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ മനസില്‍ ഭക്തിഗാനസുധയായി ഹരിവരാസനം പുരസ്‌കാര ജേതാവ് നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറുടെ കച്ചേരി. ശരണം വിളിയില്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീ വിനായകം, മഹാദേവ ശിവ ശംഭോ, ശബരിമലയില്‍ തങ്ക സൂര്യോദയം ഉള്‍പ്പെടെ നിരവധി പ്രശസ്ത ഭക്തിഗാനങ്ങളാണ് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന നാഗസ്വര കച്ചേരി ജയശങ്കര്‍ അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവാണ് തിരുവിഴ ജയശങ്കര്‍.
കച്ചേരിയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരായ ഹരിപ്പാട് മുരുകന്‍, കോട്ടയം അഖില്‍ എന്നിവര്‍ നാഗസ്വരത്തില്‍ പിന്തുണ നല്‍കി. തവില്‍ ചെങ്ങളം അരുണ്‍കുമാര്‍, താളം മണ്ണാറശാല കണ്ണന്‍.






