തിരുപ്പൂർ : തിരുപ്പൂരിൽ വീട്ടിൽ നടന്ന പടക്കനിർമാണത്തിനിടെ സ്ഫോടനം. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേർ സ്ഫോടനത്തിൽ മരിച്ചു.
കുമാർ (23), തിരിച്ചറിയാത്ത യുവതി, 9 മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.കുമാറും യുവതിയും പടക്കനിർമാണത്തൊഴിലാളികളാണ്.സ്‌ഫോടനം നടന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലെ മുഹമ്മദ് ഹുസൈന്റെ കുഞ്ഞ് ആലിയാസ്രിൻ ആണ് മരിച്ചത്.
ഈറോഡിൽ പടക്ക വിൽപ്പന നടത്തുന്ന ശരവണൻ എന്നയാളുടെ ബന്ധുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു