Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsഅരുണാചൽപ്രദേശിൽ മൂന്ന്...

അരുണാചൽപ്രദേശിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം :അരുണാചൽപ്രദേശിലെ ഇറ്റാനഗറിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ ദമ്പതികൾ നവീൻ, ദേവി എന്നിവരെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

നാലാഞ്ചിറയിലെ സ്‌കൂൾ അദ്ധ്യാപികയായ ആര്യയെ കഴിഞ്ഞ 27-ാം തീയതി മുതൽ കാണാൻ ഇല്ലായിരുന്നുവെന്ന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും വിമാന മാര്‍ഗം ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു.ഇന്ന് രാവിലെയാണ് മരണവിവരം ബന്ധുക്കൾ അറിഞ്ഞത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ ധ്യാനത്തിനായി ഇന്നു കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തും.പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.4,000 പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികൾക്കും...

എംടിക്ക് പത്മവിഭൂഷൺ : ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷൺ

ന്യൂഡൽഹി : അന്തരിച്ച വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹോക്കി താരം പി.ആർ.ശ്രീജേഷിനും ‍ഡോ.ജോസ് ചാക്കോ പെരിയപുറത്തിനും നടി ശോഭനയ്ക്കും പത്മഭൂഷണും ഫുട്‌ബോള്‍...
- Advertisment -

Most Popular

- Advertisement -