മുംബൈ : നവി മുംബൈയിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39),മകൾ വേദിക സുന്ദർ ബാലകൃഷ്ണൻ (6) എന്നിവരാണ് മരിച്ചത്. ഇവർ വർഷങ്ങളായി നവി മുംബൈയിലാണ് താമസം .വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണു പുലർച്ചെ തീപിടിത്തമുണ്ടായത്.ഫ്ലാറ്റിലെ പത്താം നില മുതൽ പന്ത്രണ്ടാം നിലവരെ തീപടര്‍ന്നു. ഷോർട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പത്തുപേർക്ക് അപകടത്തിൽ പരുക്കേറ്റു.