Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയില്‍ മൂന്ന്...

ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കുളനട ഗ്രാമപഞ്ചായത്തിലെ പാണില്‍, മാന്തുക, എന്നീ  ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തിലെ വള്ളംകുളം ജനകീയ ആരോഗ്യ കേന്ദ്രത്തിനും  ദേശീയ ഗുണനിലവാര അംഗീകാരം (എന്‍ .ക്യു. എ. എസ്) ലഭിച്ചത്.

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്‌സ്, ഇന്‍പുട്ട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ , ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളില്‍ സ്‌കോര്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍. ക്യു. എ. എസ് ) അംഗീകാരം ലഭിക്കുന്നത്.

ആരോഗ്യവകുപ്പിന്റെയും  ആരോഗ്യകേരളത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകള്‍ക്കു ശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്യജീവി ആക്രമണം : പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി

റാന്നി : റാന്നിയിൽ വന്യജീവി ആക്രമണ പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി ഒരുങ്ങുന്നു. ഇതിൻറെ ഭാഗമായി സോളാർ വേലി , കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന...

ആഘോഷങ്ങൾ സമൂഹത്തിൽ സ്നേഹത്തിൻ്റെ സംസ്ക്കാരം വളർത്തുവാൻ ഉപകരിക്കണം – ഗീവർഗീസ് മാർ അപ്രേം മെത്രാപ്പോലീത്താ

തിരുവല്ല : ആഘോഷങ്ങൾ ആഹ്ലാദിക്കുവാൻ ഉള്ളതല്ല മറിച്ച് സമൂഹത്തിൽ സ്നേഹത്തിന്റെ സംസ്കാരം വളർത്തുവാൻ ഉപകരിക്കുന്നതാകണമെന്ന് ഗീവർഗീസ്  മാർ അപ്രേം മെത്രാപ്പോലീത്താ. കുറ്റൂർ വൈ.എം.സി.എ യുടെ  നേതൃത്വത്തിൽ നടന്ന ക്രിസ്തുമസ് -  പുതുവത്സര സായാഹ്നം...
- Advertisment -

Most Popular

- Advertisement -