Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതൃക്കുന്നപ്പുഴ പാലം...

തൃക്കുന്നപ്പുഴ പാലം ആഗസ്റ്റ് 31 നകം ഗതാഗതത്തിന് തുറന്നുകൊടുക്കും

ആലപ്പുഴ : തൃക്കുന്നപ്പുഴ ലോക്ക് കം ബ്രിഡ്ജിന്റെ ടോപ് സ്ലാബ്, ബീം എന്നിവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ആഗസ്റ്റ് 31 നകം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനം. പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന്  ജില്ലാകളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നിലവില്‍ ഇരുകരകളിലുമുള്ള അബെറ്റ്‌മെന്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. മധ്യത്തിലുള്ള തൂണിന്റെ കോണ്‍ക്രീറ്റിങ് ജോലി മെയ് 31 നകം പൂര്‍ത്തീകരിക്കും. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാകും. തുടര്‍ന്ന് അപ്രാച്ച് റോഡ് നിര്‍മ്മാണപ്രവൃത്തി ഉടന്‍ ആരംഭിക്കും.

തൃക്കുന്നപ്പുഴ ലോക്ക് കം ബ്രിഡ്ജിന്റെ ശേഷിക്കുന്ന പ്രവൃത്തികളും പൂര്‍ത്തീകരിച്ച് ഡിസംബര്‍ 31 നകം ജലഗതാഗതത്തിന് തുറന്നുകൊടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കടലാക്രമണ ഭീഷണി പ്രതിരോധിക്കുന്നതിനുള്ള ജിയോബാഗ് തയ്യാറാക്കുന്നതിന് ആവശ്യമായ മണല്‍ കെ എം എല്ലില്‍ നിന്ന് അടിയന്തരമായി ലഭ്യമാക്കാനും ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിക്കെതിരെ സ്‌നേഹത്തോണ്‍ നാളെ

മാവേലിക്കര : യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, അക്രമവാസന എന്നിവയ്ക്കെതിരെ മാവേലിക്കര ഐ. എച്ച്. ആര്‍. ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ നേതൃത്വത്തില്‍ റണ്‍ എവേ ഫ്രം ഡ്രഗ്സ്-സ്നേഹത്തോണ്‍...

എംഎം ലോറൻസിന്റെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കാനാകില്ല ; അപ്പീലുകൾ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട പെൺമക്കളുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.ലോറൻസിന്റെ മക്കളായ ആശാ ലോറൻസിന്റെയും സുജാത...
- Advertisment -

Most Popular

- Advertisement -