Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsതുമ്പമൺ ഭദ്രാസനം: ...

തുമ്പമൺ ഭദ്രാസനം:  ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

പത്തനംതിട്ട : തുമ്പമൺ ഭദ്രാസനത്തിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ അങ്കണത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു.

അന്യൻ്റെ സന്തോഷത്തിൽ പങ്ക് ചേരുകയും ദു:ഖത്തിൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് ദൈവികമായ കാര്യമാണെന്നും നാം ഓരോരുത്തരും അതിനായി പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഒരുവർഷം നീളുന്ന ആഘോഷത്തിൽ 2 കോടി രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ, ഭവന നിർമാണ സഹായം തുടങ്ങി ഒട്ടേറെ സേവന പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കാസർഗോഡ് : പ്രശസ്ത സിനിമ നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ (85) അന്തരിച്ചു.കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനിയര്‍...

വിദ്യാലയങ്ങളുടെ നിലവാരത്തിൽ കേരളം ഏറെ മുന്നിൽ: മന്ത്രി വി ശിവൻകുട്ടി

ആലപ്പുഴ : ഇന്ത്യയിലെ വിദ്യാലയങ്ങളുടെ നിലവാരം പരിശോധിച്ചതിൽ കേരളം ഏറെ മുന്നിലാണെന്ന്‌ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എസ് എൽ പുരം ജിഎസ്എംഎം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -