Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആചാര നിറവിൽ...

ആചാര നിറവിൽ തിരുവോണത്തോണി കാട്ടുരിൽ നിന്ന് ആറന്മുളയ്ക്ക് പുറപ്പെട്ടു

കോഴഞ്ചേരി : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ദക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്ന് വൈകിട്ട്‌ ആറന്മുളയ്ക്ക് പുറപ്പെട്ടു.

കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് ദീപാരാധനയ്ക്ക് ശേഷമാണ് തിരുവോണത്തോണി  പമ്പാനദിയിലൂടെ ആറന്മുളയ്ക്ക് പുറപ്പെട്ടത് .കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി യാത്രയിൽ തിരുവോണത്തോണിക്ക് നായകത്വം വഹിക്കുന്നത്.

കാട്ടുർ ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും മേൽശാന്തി പകർന്ന് നൽകിയ ദീപവുമായി ഭട്ടതിരി തിരുവോണത്തോണിയിൽ കയറി. തുടർന്ന് കാട്ടുരിലെ 18 നായർ കുടുംബങ്ങളിലെ പ്രതിനിധികൾ  വിഭവങ്ങളുമlയി തോണിയിൽ ഒപ്പം ചേർന്നു. വഞ്ചിപ്പാട്ടും വാദ്യമേളങ്ങളും ഉയർന്ന അന്തരീക്ഷത്തിൽ തിരുവോണത്തോണി കാട്ടുരിൽ നിന്നും പമ്പാനദിയിലൂടെ ആറന്മുള ക്ഷേത്രത്തിലേക്ക് നീങ്ങി.

തിരുവോണ നാളിൽ പുലർച്ചെയാണ് വിഭവങ്ങളുമായി തോണി ആറന്മുള ക്ഷേത്ര കടവിൽ എത്തുക. തുടർന്ന് വിഭവങ്ങൾ ക്ഷേത്രത്തിൽ എത്തിക്കും.തോണിയിലെ ദീപം ശ്രീകോവിലിലെ വിളക്കിലേക്ക് പകരും. കാട്ടൂരിൽ നിന്നു തോണിയിൽ വന്ന വിഭവങ്ങൾ കൊണ്ട് തയ്യാറാക്കുന്ന തിരുവോണ സദ്യയിൽ ഭട്ടതിരി പങ്കെടുക്കും. വൈകിട്ട്  മിച്ചംപണം ഭണ്ഡാരത്തിൽ നിക്ഷേപlച്ച് ദേവനെ വണങ്ങി ഭട്ടതിരി കരമാർഗം കോട്ടയം കുമാരനല്ലൂരിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകൾ സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുഴുവേലിപ്പുറം മണലേൽപാലത്തിൻ്റെ വശത്ത് പൈപ്പ് ലീക്ക് ചെയ്ത് കുടിവെള്ളം പാഴായി

തിരുവല്ല: കുഴുവേലിപ്പുറം മണലേൽപാലത്തിൻ്റെ വശത്ത് പൈപ്പ് ലീക്ക് ചെയ്ത് കുടിവെള്ളം പാഴായി. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു പൈപ്പ് ലീക്ക് ആയത്. പാലത്തിൻ്റെ വശത്തെ കുടിവെള്ളം  ഒഴുകി പോകുന്ന ഇരുമ്പ് പൈപ്പിൻ്റെ...

കെൽട്രോണിൽ കോഴ്സുകൾ

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നവമാധ്യമരംഗത്ത് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലേക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ സർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്, പ്രൊഫഷണൽ ഡിപ്ലോമ...
- Advertisment -

Most Popular

- Advertisement -