Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ന് ഈസ്റ്റർ

ഇന്ന് ഈസ്റ്റർ

പത്തനംതിട്ട: ഉയിർപ്പിന്റെ പ്രത്യാശയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു.

ഇന്നലെ വൈകിട്ട് തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടർന്നു. എറണാകുളം തിരുവാങ്കുളം സെൻ്റ് ജോർജ് ദേവാലയത്തിലെ തിരുക്കർമങ്ങളിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.

ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനയിൽ  ആയിരക്കണക്കിന് വിശ്വാസികൾ  പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഠിനംകുളം ആതിര കൊലക്കേസ് : മജിസ്ട്രേറ്റ് പ്രതിയുടെ മൊഴി രേഖപ്പെടുത്തി

കോട്ടയം : കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് നിസ്സാം എ ആശുപത്രിയിലെത്തി പ്രതിയുടെ മൊഴി രേഖപ്പെടുത്തി....

രണ്ട് കേസുകളിലായി 5 പേരെ  പൊലീസ് പിടികൂടി

ആറന്മുള : റബർ റോളർ മോഷ്ടിച്ചതിന് 2 കേസുകളിലായി 5 പേരെ ആറന്മുള പൊലീസ് പിടികൂടി. ഇന്ന് രാവിലെ പിടികൂടിയ പ്രതികളുടെ പേരുകൾ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് പുറത്തുവിട്ടിട്ടില്ല. നാരങ്ങാനം തോന്ന്യാമല പൊത്തകുടുക്കയിൽ ജോയി,ഇലന്തൂർ...
- Advertisment -

Most Popular

- Advertisement -