തിരുവല്ല : വൈസ്മെൻ ഇൻ്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ ഒന്ന് തിരുവല്ല , ചെങ്ങന്നൂർ താലൂക്ക് ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 2 ൻ്റെ ഡിസ്ട്രിക്റ്റ് ഗവർണർ ആയി വെണ്ണിക്കുളം വൈസ്‌മെൻസ് ക്ലബ്ബംഗമായ ഡോ. സജി കുര്യൻ ചുമതലയേറ്റു. കവിയൂർ വൈദ്യൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
മുൻ ഡിസ്ട്രിക് ഗവർണർ മാത്യു ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം റാന്നി എം.എൽ.എ പ്രമോദ് നാരായണൻ ഉൽഘാടനം ചെയ്തു.
റീജിയണൽ ഡയറക്ടർ സി.എ ഫ്രാൻസിസ് എബ്രഹാം ,ഡോ. സജി കുര്യൻ്റെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. എരിയ സെക്രട്ടറി അഡ്വ. ജേക്കബ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി .ഡിസ്ട്രിക് ന്യൂസ് ലെറ്റർ വൈസ് ബ്ലോഗ് എൽആർഡി ഡോ.വിനോദ് രാജ് പ്രകാശനം ചെയ്തു. മാമ്മൻ ഉമ്മൻ ഡയാലിസിസ് കിറ്റിൻ്റെ വിതരണം നടത്തി. ജോബി ജോഷുവ മെനറ്റ്സ് പ്രവർത്തനം ഉദ്ഘാടനം നിർവ്വഹിച്ചു , പ്രഫ: കെ. ജേക്കബ് , ജോൺ ഫിലിപ്പ്,അഡ്വ സിറിൾ ടി. ഈപ്പൻ, ജോജി.പി.തോമസ് , എബി ജേക്കബ് സുനിൽ മറ്റത്ത്, സനോജ് വർഗീസ് , തോമസ് ഈപ്പൻ ,എ ടി തോമസ് ,ഷൈജു വർഗീസ് , ശോബാ സജി ,ലയാ സി ചാക്കോ ,ഡോ. ദിയ മറിയം ജേക്കബ് എന്നിവർ പ്രസംഗിച്ചു.