ആലപ്പുഴ : ആലപ്പുഴ- ചങ്ങനാശേരി റോഡിൽ പുതുതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ ആർച്ചിന്റെ രണ്ടാംഘട്ട കോൺക്രീറ്റിങ് നടക്കുന്നതിനാൽ നാളെ രാവിലെ 6 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
നിർമാണം നടക്കുന്ന സമയത്തു ചങ്ങനാശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പൂപ്പള്ളി ജംക‌്ഷൻ –ചമ്പക്കുളം–വൈശ്യഭാഗം–എസ്എൻ കവല വഴി ആലപ്പുഴയ്ക്കും, ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ എസ്എൻ കവല– വൈശ്യംഭാഗം– ചമ്പക്കുളം–പൂപ്പള്ളി വഴിയോ അമ്പലപ്പുഴ–തിരുവല്ല റോഡ് വഴിയോ തിരിഞ്ഞു പോകണം.
72 മീറ്റർ നീളമുള്ള ആർച്ചിന്റെ കോൺക്രീറ്റിങ് 3 ഘട്ടമായിട്ടാണു നടത്തുന്നത്. ആദ്യഘട്ടം കഴിഞ്ഞമാസം പൂർത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടമാണ് നടക്കുന്നത്.