ആലപ്പുഴ : ആലപ്പുഴ – എറണാകുളം തീരദേശ റെയിൽപാതയിൽ പാതിരപ്പള്ളി ഉദയ ഗേറ്റിനു സമീപം ട്രാക്കിലേക്ക് തെങ്ങ് വീണു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനജനശതാബ്ദി, എറണാകുളം പാസഞ്ചർ എന്നിവ ആലപ്പുഴയിലും മറ്റ് ട്രെയിനുകൾ കായംകുളത്തും എറണാകുളത്തും പിടിച്ചിട്ടു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ട്രാക്കിലേക്ക് വീണ മരം നീക്കി ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു.