ആലപ്പുഴ: കാല്‍നടക്കാര്‍ക്കുള്ള മേല്‍പ്പാലം ഗര്‍ഡര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ റെയില്‍വേ സ്റ്റേഷനുമുന്നിലൂടെയുള്ള അപ്രോച്ച് റോഡ് നവംബര്‍ 24 മുതല്‍ 26 വരെ അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു. ഡബ്ല്യു ആന്റ് സി ആശുപത്രി വശത്ത് നിന്നും തിരുവാമ്പാടി- ഇ എസ് ഐ റോഡ് വശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് നിലവിലെ റെയില്‍വേ കവാടത്തിന് മുന്നിലൂടെ കടന്നുപോകാനാവില്ല. റെയില്‍വേ യാത്രക്കാരും മറ്റ് വാഹനങ്ങളും തിരുവാമ്പാടി-ഇ.എസ്.ഐ ഹോസ്പിറ്റല്‍ റോഡ് ഉപയോഗിക്കേണ്ടതാണെന്ന് സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.






