Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsആദിവാസി യുവാവിനെ...

ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ചു : പോലീസ് അന്വേഷണം ആരംഭിച്ചു

വയനാട് : മാനന്തവാടിയിൽ സംഘർഷം തടയാനെത്തിയ ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ചു .കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാളെയാണ് കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ചത്. കുടൽകടവിൽ തടയണ കാണാനെത്തിയ വിനോദസംഘങ്ങൾ സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായതുകണ്ടു തടയാനെത്തിയതാണ് യുവാവ്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.

അരയ്ക്കും കൈകാലുകൾക്കും പരുക്കേറ്റ മാതനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മലപ്പുറത്ത് റജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിൽ കാറിൽ സഞ്ചരിച്ച 4 യുവാക്കളാണ് ക്രൂരത കാട്ടിയത്. സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണം:കർശന നടപടി സ്വീകരിക്കും

തിരുവനന്തപുരം:സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലുള്ള വ്യാജമായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം  5 ന് തുടങ്ങും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഒക്ടോബർ 5 മുതൽ 13 വരെ നടക്കും. യജ്ഞാചാര്യൻ കല്ലിമേൽ ഗംഗാധർജി, യജ്ഞ ഹോതാവ് ബിനു നാരായണ ശർമ്മ, തട്ടക്കുടി....
- Advertisment -

Most Popular

- Advertisement -