മയാമി : ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ബൈഡൻ സർക്കാർ ഇടപെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നൽകിവന്ന 21 മില്യൺ ഡോളറിന്റെ ഫണ്ട് റദ്ദാക്കാനുള്ള തീരുമാനത്തെ പരാമർശിച്ചാണ് ട്രംപിൻറെ ആരോപണം.
ഇന്ത്യയ്ക്ക് വേണ്ടതിലധികം പണമുണ്ടെന്നും മറ്റാരോ തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി ബൈഡൻ ഭരണകൂടം ശ്രമം നടത്തിയെന്നുമാണ് മയാമിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞത്. ഫെബ്രുവരി 16നാണ് ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡോജ് ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചത്.