തിരുവല്ല : മുൻമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ടി.എസ് ജോണിൻ്റെ ഭാര്യ ഏലിക്കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ മകൻ ജോസുകുട്ടി ജോണിനെ(54) കോടതി കുറ്റവിമുക്തനാക്കി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജയകുമാർ ജോണിന്റെതാണ് ഉത്തരവ്.
2009 ഫെബ്രുവരി 11 ന് രാത്രി 7 മണിക്കും 9 മണിക്കും ഇടയ്ക്കുള്ള സമയമാണ് ഏലിക്കുട്ടി കൊല്ലപ്പെട്ടത്. ഈ സമയം മകൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നു എന്നതാണ് പോലീസ് കേസ്.
സംഭവകാലയളവിൽ ജോസുകുട്ടി ജോൺ മാനസികരോഗത്തിന് ചികിത്സയിൽ ആയിരുന്നു എന്നും കേസിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. പ്രതിഭാഗത്തിനായി അഡ്വ. അഭിലാഷ് ചന്ദ്രൻ ഹാജരായി.