എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം പന്ത്രണ്ടു നോയമ്പ് മഹോത്സത്തോട് അനുബന്ധിച്ച് നടന്നു വരുന്ന സപ്താഹ യജ്ഞ്ഞ ഭാഗവമായി രുക്മിണി സ്വയംവരം നടന്നു. രാവിലെ പതിവ് പൂജകൾക്ക് പുറമെ ക്ഷേത്ര സപ്താഹ മണ്ഡപത്തിൽ 10.30 ഓടുകൂടി ക്ഷേത്ര മൂലകുടുംബ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യ കാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ
മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.
ശൂരനാട് വാസുദേവൻ പിള്ള, നൂറനാട് സോമൻ, തകഴി സത്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന സപ്താഹ പാരായണയഞ്ജം 23ന് സമാപിക്കും
26 ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ ഡിസംബർ 27 ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.






