Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsNationalമണിപ്പൂരിൽ രണ്ട്...

മണിപ്പൂരിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാക്ക് വീരമൃത്യു. മണിപ്പുരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ഭീകരാക്രമണത്തിലാണ് സബ് ഇൻസ്പെക്ടർ എൻ. സർകർ, ഹെഡ് കോൺസ്റ്റബിൾ അരുപ് സൈനി എന്നിവർ വീരമൃത്യു വരിച്ചത്.സിആർപിഎഫ് 128 ബറ്റാലിയനിൽപ്പെട്ടവരാണ്.

കുന്നിൻ മുകളിൽനിന്നും താഴ്വരയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കേന്ദ്രം ലക്ഷ്യമിട്ട് ഒരു സംഘം ഭീകരര്‍ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.12.30 ഓടെ ആരംഭിച്ച ആക്രമണം പുലർച്ചെ 2.15 വരെ തുടർന്നു.ആക്രമണത്തിൽ നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കുവേണ്ടി വ്യാപക തിരച്ചില്‍ തുടങ്ങിയെന്ന് സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (  ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു....

അവധിക്കാല ക്ലാസുകൾ വിലക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം:ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -