Tuesday, April 1, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyയുവതിക്കുനേരെ നഗ്നതാപ്രദർശനം...

യുവതിക്കുനേരെ നഗ്നതാപ്രദർശനം : നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ

മല്ലപ്പള്ളി : ഡിഗ്രി വിദ്യാർത്ഥിനിയായ കോട്ടാങ്ങൽ സ്വദേശിനിക്കുനേരെ നഗ്നതാപ്രദർശനവും പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പെരുമ്പെട്ടി പോലീസിന്റെ പിടിയിലായി.

കോട്ടാങ്ങൽ ഭഗവതി കുന്നേൽവീട്ടിൽ   ബി ആർ ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ട മുറിയിൽ വീട്ടിൽ ,മാഹീൻ( 30)എന്നിവരാണ് പിടിയിലായത്. ഇവരെ നടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
     
ഇന്ന്  മൂന്നു മണിയോടെ ചുങ്കപ്പാറയിൽ പോയിട്ട് വീട്ടിലേക്ക് നടന്നു പോകുന്ന വഴി ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. ഇത് കണ്ട നാട്ടുകാർ ദിനേശിനെ പിടികൂടി തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു. എന്നാൽ മാഹീൻ സ്ഥലത്ത് നിന്നും ഓടിപ്പോയി. തുടർന്ന്, യുവതിയുടെ മൊഴിപ്രകാരം എസ് ഐ ടി പി ശശികുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോലീസ് ഇൻസ്‌പെക്ടർ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടാം പ്രതിക്കുവേണ്ടി നടത്തിയ തെരച്ചിലിൽ സ്റ്റേഷൻ അതിർത്തിയിലെ വള്ളച്ചിറയിൽ വച്ച് കണ്ടെത്തി  സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
     
ഇരുവരും വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. 2023 ൽ പെരുമ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന, ദേഹോപദ്രവകേസ്  ഉൾപ്പെടെ 10 കേസുകളിൽ പ്രതിയാണ് ദിനേശ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നതിന് വെണ്മണി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ആറുവയസ്സുകാരിക്ക്  യുവമോർച്ചയുടെ ആദരവ്

തിരുവല്ല: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ആറുവയസ്സുകാരി അവന്തിക ജയകൃഷ്ണന് തിരുവല്ലാ  യുവമോർച്ചയുടെ ആദരവ്.കഥകളിയിലെ 24 അടിസ്ഥാന ഹസ്ത മുദ്രകൾ, മുദ്രാനാമങ്ങൾ പറഞ്ഞ് 26 സെക്കന്റ്‌ 5 മില്ലി സെക്കന്റ്‌ കൊണ്ട്...

Kerala Lottery Results : 03-03-2025 Win Win W-811

1st Prize Rs.7,500,000/- (75 Lakhs) WN 155804 (KOTTAYAM) Consolation Prize Rs.8,000/- WO 155804 WP 155804 WR 155804 WS 155804 WT 155804 WU 155804 WV 155804 WW 155804 WX...
- Advertisment -

Most Popular

- Advertisement -