കണ്ണൂർ : കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു.പൊക്കുണ്ടിൽ സലഫി മസ്ജീദിന് അടുത്ത് ജാബിർ- മുബഷീറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. കിണറിനു സമീപത്തുനിന്ന് കുളിപ്പിക്കുന്നതിനിടെ കുട്ടി അമ്മയുടെ കയ്യിൽ തെന്നി നിന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടുകാർ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






