മാവേലിക്കര: മാവേലിക്കരയിലെ തഴക്കരയിൽ കോൺക്രീറ്റിൻ്റെ തട്ട് തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ചെട്ടികുളങ്ങര സ്വദേശി സുരേഷ് (52), മാവേലിക്കര സ്വദേശി ആനന്ദൻ (55) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.
മാവേലിക്കര തഴക്കരയിൽ വീടിൻ്റെ കാർ പോർച്ചിൻ്റെ തട്ട് പൊളിക്കുന്നതിനിടെ ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടമുണ്ടായത്. തട്ട് പെളിക്കുന്നതിനിടെ തകർന്ന് ദേഹത്ത് വീഴുക ആയിരുന്നു. അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ മാവേലിക്കര സർക്കാർ ആശുപത്രിയിലെത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു