Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ ജലസംഭരണിയിലെ...

മൂഴിയാർ ജലസംഭരണിയിലെ രണ്ടു ഷട്ടറുകൾ അടച്ചു

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയിലെ രണ്ടു ഷട്ടറുകൾ അടച്ചു. ഒന്നും മൂന്നും ഷട്ടറുകളാണ് അടച്ചത്.  രണ്ടാമത്തെ ഷട്ടർ 20 സെൻ്റീ മീറ്റർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

തുറന്നു വിടുന്ന ജലംമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിൻ്റെയും,  മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും  ജില്ലാ കളക്ടർ അറിയിച്ചു.

മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് 189. 50 മീറ്ററാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബശ്രീ മേള : പഴമയുടെ തനിമ വീണ്ടെടുക്കാൻ പഞ്ചമൂല പുഴുക്കും, സ്റ്റാറായി കരിഞ്ജീരക കോഴിയും

തിരുവല്ല : പഴമക്കാരും പുതുമക്കാരും കുടുംബശ്രീ മേളയായ വടക്കിനിയിൽ ഒരേ പോലെ ചോദിച്ചു വാങ്ങുന്ന ഐറ്റമാണ് കപ്പയും ചേനയും കാച്ചിലും വെട്ടു ചേമ്പും മധുര കിഴങ്ങും ഒക്കെ ചേർന്ന പഴമയുടെ ഗൃഹാതുരത്വം ഉണർത്തുന്ന...

അതിർത്തിയിൽ പാക്ക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

ന്യൂഡൽഹി : ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്ഥാനിയെ ബിഎസ്എഫ് വെടിവച്ചു കൊന്നു .ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പിന്തിരിയാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവർത്തിച്ച് മുന്നറിയിപ്പ്...
- Advertisment -

Most Popular

- Advertisement -