ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. കുപ്വാരയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത് .മാച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംയുക്ത ഓപ്പറേഷൻ.ശൈത്യകാലത്തിന് മുന്നോടിയായി നിയന്ത്രണ രേഖയിൽ ബിഎസ്എഫ് ജാഗ്രത ശക്തമാക്കി.






