Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകഞ്ചാവ് മിഠായിയുമായി...

കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികൾ  അറസ്റ്റിൽ

ആലപ്പുഴ: സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി ചേർത്തല എക്സൈസ്  അരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവ് മിഠായിയുമായി രണ്ടു യു.പി.സ്വദേശികളെ  അറസ്റ്റ് ചെയ്തു. സ്ക്കൂൾ കുട്ടികളെ ലക്ഷ്യം വച്ച് വില്പനക്കായി  സൂക്ഷിച്ചു വച്ച 2000 ത്തിൽ അധികം കഞ്ചാവ് മിഠായികളും കഞ്ചാവും 10 കിലോയോളം ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി  ഉത്തർ പ്രദേശ് സ്വദേശികളെ പിടികൂടിയത്.

ശാന്ത് രവീന്ദ്രദാസ് നഗർ ജില്ലയിൽ ബദോഹി താലൂക്കിൽ സായർ വില്ലേജിൽ രാഹുൽ സരോജ്, ബന്ധുവും സുഹൃത്ത് മായ സന്തോഷ് കുമാർ  എന്നിവരെ അറസ്റ്റ് ചെയ്തു കേസെടുത്തു. ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  റ്റി പി സജീവ്കുമാർ പ്രിവൻ്റീവ് ഓഫീസർ  പി റ്റി ഷാജി  പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനിലാൽ പി,  സി ഇ ഒ മാരായ സാജൻ ജോസഫ്, മോബി വർഗീസ്, മഹേഷ് കെ യു ഡ്രൈവർ രജിത് കുമാർ എന്നിവർ പങ്കെടുത്തു.

ചേർത്തല താലൂക്കിലെ അനധികൃത മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള വിവരങ്ങൾ 940 006 9483, 0478 – 2813 126 എന്നീ നമ്പരുകളിൽ നൽകാവുന്നതാണ്. വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ പരാതി നൽകി മുൻ ജൂനിയർ ആർട്ടിസ്റ്റ്

കൊച്ചി : നടൻ ബാബുരാജിനും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും എതിരെ പീഡനം ആരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി.പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. നിലവിൽ...

Kerala Lottery Results : 23-02-2025 Akshaya AK-690

1st Prize Rs.7,000,000/- AP 300562 (KOTTAYAM) Consolation Prize Rs.8,000/- AN 300562 AO 300562 AR 300562 AS 300562 AT 300562 AU 300562 AV 300562 AW 300562 AX 300562...
- Advertisment -

Most Popular

- Advertisement -