ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി നഗര സഭയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ യു ഡി എഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരിശുമ്മൂട്ടിൽ നിന്നും നഗരസഭയിലേയ്ക്ക് മാർച്ച് നടത്തി. മാർച്ച് കുരിശുമ്മൂട്ടിൽ കെ പി സി സി ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ കവാടത്തിൽ മാർച്ചും ധർണയും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ഉത്ഘാടനം ചെയ്തു.
യു ഡി എഫ് മണ്ഡലം ചെയർമാൻ സിയാദ് അബ്ദുൽ റഹ്‌മാന്റെ അധ്യക്ഷതയിൽ കെ പി സി സി എക്സികൂട്ടിവ് അംഗം ഡോ. അജീസ് ബെൻ മാത്യൂസ് മുഖ്യ പ്രസംഗം നടത്തി. കുരിശുമ്മൂട്ടിലും മുനിസിപ്പൽ ജoങ്ക്ഷനിലുമായി സിബിച്ചൻ ഇടശ്ശേരിപ്പറമ്പിൽ, മാത്യു തെക്കനാട്, പി എൻ നൗഷാദ്, മാത്തുകുട്ടി പ്ലാത്താനം, കെ എഫ് വര്ഗീസ്, പി എച് നാസർ, പി എം കബീർ, ആന്റണി കുന്നുംപുറം, ബാബു കോയിപ്പുറം, ജോർജ്കുട്ടി മാപ്പിളശ്ശേരി, ആർ ശശിധരൻ നായർ, ജോമി ജോസഫ്, അഷ്‌റഫ് ഷൈനു, ജസ്റ്റിൻ ബ്രൂസ്, ജോസകുട്ടി നെടുമുടി, സതീഷ് ഐക്കര, സച്ചിൻ സാജൻ എന്നിവർ പ്രസംഗിച്ചു.






